| 1 | സർക്കാർ ഭൂമി കൈയ്യേറ്റം |
|
തിരുവനന്തപുരം, ആറ്റിപ്ര, പൗണ്ട്കടവ്, Sy. No. 168/2 ൽ പെട്ട സർക്കാർ ഭൂമി നാട്ടുകാർ ചേർന്ന് 1995 ന് മുൻപ് കൈയ്യേറി വേലികൾ കെട്ടി തെങ്ങും വാഴയും ചെടികളും മരങ്ങളും ഒക്കെ നട്ടു, എന്നാൽ പോലീസ് എല്ലാവരേയും ഒഴിപ്പിച്ചു. അതിന് ശേഷം 1999 ൽ ഗുരുവിന്റെ പ്രതിമ വച്ചിട്ട് തെങ്ങും മരങ്ങളും വച്ചവൻ ഇപ്പോൾ തേങ്ങ വെട്ടുന്നു, തെങ്ങിന്റെ ചുവട് കിളച്ച് വളമിടുന്നു, പുതിയ തെങ്ങിൻ തൈകൾ നടുന്നു. സർക്കാർ ഭൂമി അതിക്രമിച്ച് കൈയ്യേറി, നിയമ സാധുത ഇല്ലാത്ത കള്ള പ്രമാണം |
|
| 2 | ഉദ്ഘാടനം ചെയ്യാതെ പോയി | സുപ്രസിദ്ധ സിനിമാതാരം ശ്രീ. തിലകനെ ഉദ്ഘാടനത്തിനായി ക്ഷണിച്ച് കൊണ്ടുവന്നു. തദവസരത്തിൽ, ശ്രീ. തിലകൻ
അതിനാൽ ഈ ഗുരുമന്ദിരം ഞാൻ ഉദ്ഘാടനം ചെയ്യുന്നില്ല. പിന്നെ ഈ സമിതി ഭാവിയിൽ എന്തെങ്കിലും നല്ല കാര്യങ്ങൾ ചെയ്യുമെന്ന പ്രതീക്ഷയോടെ സമിതി ഞാൻ ഉദ്ഘാടനം ചെയ്യുന്നു, എന്ന് പറഞ്ഞ് ശ്രീ. തിലകൻ ഗുരുമന്ദിരം ഉദ്ഘാടനം ചെയ്യാതെ പോയി. |
| 3 | ഗുരുദേവ നിന്ദ | ഗുരുദേവന്റെ തത്വങ്ങളും ഉപദേശങ്ങളും ശ്രീ. തിലകൻ പറഞ്ഞിട്ടും, ആയതിന് തെല്ലും വില കൽപ്പിക്കാതെ ഗുരുദേവന്റെ പേരിൽ നിയമവിരുദ്ധ പ്രവർത്തനങ്ങളും ജനദ്രോഹവും തുടർന്നു. അന്യവസ്തു അതിക്രമിച്ച് കൈയ്യേറി കുടിയിരിക്കുക എന്ന അധർമ്മവും അനീതിയും ഗുരുദേവൻ ഒരിക്കലും ചെയ്യില്ല, അതിന് വിരുദ്ധമായി ചെയ്തത് തെറ്റും ഗുരുദേവ നിന്ദയും ആകുന്നു. ഈ സമിതി കാരണം വളരെയേറെ കുട്ടികളുടെ ഭാവി നശിച്ചിട്ടുണ്ട്, മറ്റുകുട്ടികൾ മര്യാദയ്ക്ക് അവരുടെ വീടുകളിലിരുന്ന് പാഠങ്ങൾ പഠിക്കുമ്പോൾ ഇവർ വാശിയോടെയും വൈരാഗ്യത്തോടെയും കുട്ടികളെ നിയമവിരുദ്ധ ശബ്ദ മലിനീകരണം |
| 4 | പോലീസിൽ പരാതി | ബഹു. സുപ്രീം കോടതി നിരോധിച്ച കോളാമ്പികൾ ഉപയോഗിച്ച് നടത്തിയ ശബ്ദ മലിനീകരണം നിർത്തണമെന്ന് നേരിട്ട് പറഞ്ഞിട്ട് ഫലമൊന്നും ഉണ്ടാവാത്തതിനാൽ 29.7.2002 ന് തുമ്പ പോലീസ് സ്റ്റേഷനിൽ പരാതി ഒപ്പം Gazette Notification അതിന് ശേഷം ഗുരുമന്ദിരം സമിതിക്കാരെ സ്റ്റേഷനിൽ വിളിപ്പിച്ച് ശബ്ദം കുറയ്ക്കാൻ പറഞ്ഞപ്പോൾ സമ്മതിച്ചെങ്കിലും വാക്ക് പാലിച്ചില്ല. അതിനാൽ 18.11.2002 ന് വീണ്ടും പരാതി നൽകേണ്ടിവന്നു. അതിന്റെ പ്രതികാരമായി, 27.11.2002 ന് എന്റെ വീട്ടിലെ ഹാളിൽ എന്റെ വളരെ അടുത്ത ബന്ധുവും ഞാനും സംസാരിച്ച് കൊണ്ട് ഇരിക്കുന്നത് കണ്ടപ്പോൾ മാനഹാനിയുണ്ടാക്കാൻ ഗൂഡാലോചന നടത്തുകയും, അങ്ങനെ സമിതിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ട് പോകാമെന്ന വ്യാമോഹത്താൽ, എന്നെ കള്ള കേസിൽ കുടുക്കാൻ SI യുമായി കൂട്ട് ചേർന്ന് ശ്രമിക്കുകയും, അടുത്ത ബന്ധുക്കളാണെന്ന് ബോദ്ധ്യമായപ്പോൾ നടപടിയൊന്നും എടുക്കാനാവാതെ പോകാൻ പറയുകയും ചെയ്തു. എന്നെ ചതിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതിന്റെ പ്രതികാരമായി “പബ്ലിക് റോഡിൽ നിന്ന് ഉച്ചത്തിൽ തങ്ങളിൽ അസഭ്യവാക്കുകൾ വിളിച്ചുപറഞ്ഞ് പൊതുജനോപദ്രവം നേരിടുവിപ്പിക്കുന്നത് സാക്ഷി മുതൽവരാൽ കാണപ്പെട്ടു” എന്ന ഒരിക്കലും ചെയ്യാത്ത കുറ്റം കളവായി ആരോപിച്ച്, 8 മാസങ്ങൾക്ക് ശേഷം കള്ള പെറ്റി കേസ് ആ SI ചെയ്ത അന്യായത്തിനെതിരെ (1) Hon. CM, (2) DGP, (3) City Police Commissioner, (4) Human Rights Commission, (5) Legislative Assembly Petitions Committee, (6) Addl. Director of Police-Inteligence, (7) Asst. Inspector General of Police-Public Grievance Cell, (8) SP Special Cell. എന്നിവർക്ക് പരാതികളും, കേരള കൗമുദി പത്രത്തിൽ (12.8.2003, പേജ്-6) വാർത്തയും |
| 5 | സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി | 27.12.2002 ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി കോളാമ്പികൾ ഉപയോഗിച്ചുള്ള ശബ്ദ മലിനീകരണം അവസാനിപ്പിച്ചു. |
| 6 | വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം | 13.4.2007 ന് ഉത്സവത്തിന്റെ മറവിൽ എന്നെ മന:പൂർവ്വം ദ്രോഹിക്കാൻ വേണ്ടി എന്റെ വീടിന് മുന്നിൽ ഉച്ചഭാഷിണികൾ കൊണ്ടുവന്ന് അടുക്കി വയ്ക്കുകയും, അത് എന്റെ വീട്ടിന് മുന്നിൽ നിന്ന് മാറ്റണമെന്ന് പറഞ്ഞപ്പോൾ ഗുരുകുമാറിനോടൊപ്പം വന്ന ശ്രീറാം രതീഷ് എന്നോട് 2 ദിവസം സഹിച്ചേ പറ്റൂ അല്ലെങ്കിൽ സഹാറാ മരുഭൂമിയിൽ പോയി ഒറ്റയ്ക്ക് താമസിച്ചോളാൻ പറയുകയുമാണ് ചെയ്തത്, അതിനാൽ പോലീസിൽ പരാതി നൽകുകയും തുമ്പ പോലീസ് എത്തിയെങ്കിലും നിയമാനുസൃതമായ യാതൊരു നടപടിയും സ്വീകരിക്കാത്തതിനാൽ ശംഖുമുഖം ACP ക്ക് പരാതി നൽകുകയും, വൈകുന്നേരം ഉച്ചഭാഷിണികൾ മാറ്റുകയും ചെയ്തു. അതിന്റെ പ്രതികാരമായി ഉത്സവം കഴിഞ്ഞ് 15.4.2007 ന് സംഘം ചേർന്ന് എന്റെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചു. ഉടൻ പോലീസിനേയും ബന്ധുക്കളേയും അറിയിക്കുകയും മെഡിക്കൽ കോളേജ്, കാഷ്വാലിറ്റിയിൽ പ്രവേശിപ്പിക്കുകയും മുറിവുകളിൽ തയ്യൽ ഇട്ട് പിറ്റേ ദിവസം വിടുകയും ചെയ്തു. കുറ്റക്കാർക്ക് സഹായി ആയി നിന്ന അന്നത്തെ SI. പൃധ്വിരാജ് എന്റെ മൊഴി എടുക്കാനോ FIR രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ല. അതിനാൽ 17.4.2007 ന് ബഹു. മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചു. 24.4.2007 ന് എന്റെ പരാതി സിറ്റി പോലീസ് കമ്മീഷണർക്ക് അയക്കുകയും, അവിടെ നിന്നും മെഡിക്കൽ കോളേജ് CI ക്ക് അയക്കുകയും അവിടെ കുറ്റക്കാരെ വിളിപ്പിച്ചപ്പോൾ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും കുറ്റക്കാരെ രക്ഷിക്കാൻ ആൾക്കാർ എത്തി, ഒരു കുറ്റവും ചെയ്യാത്ത എന്നോടൊപ്പം നിൽക്കാൻ മാത്രം ആരും ഉണ്ടായിരുന്നില്ല. രാഷ്ട്രീയ പാർട്ടിക്കാരും CI യും ഒത്തുതീർപ്പാക്കാൻ വലിയ ശ്രമം നടത്തിയെങ്കിലും ഞാൻ വഴങ്ങിയില്ല, അങ്ങനെ മനസ്സില്ലാമനസ്സോടെ തുമ്പ SI പൃധ്വിരാജിന് ഷമ്മി, ശ്രീകാന്ത് @ കുഞ്ഞുമോൻ, ശ്രീജിത്ത് @ കൊച്ചനി എന്നിവർക്കെതിരെ FIR 72/2007 |
| 7 | വൈദ്യുതി കണക്ഷൻ സ്ഥിരമായി വിഛേദിച്ചു | സർക്കാർ ഭൂമി കൈയ്യേറിയാണ് ഗുരുമന്ദിരം ഉണ്ടാക്കിയതെന്ന വിവരം 5.12.2009 ന് ആറ്റിപ്ര വില്ലേജ് ഓഫീസിൽ നിന്ന് ലഭിച്ചു. അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്ന വിവരം 4.2.2010 ന് തുമ്പ പോലീസിൽ നിന്ന് ലഭിച്ചു. ആറ്റിപ്ര പഞ്ചായത്ത്/കോർപ്പറേഷൻ ൽ നിന്ന് അനുമതി വാങ്ങാതെയാണ് ഗുരുമന്ദിരം ഉണ്ടാക്കിയതെന്ന വിവരം 18.5.2010 ന് ആറ്റിപ്ര സോണൽ ഓഫീസിൽ നിന്ന് ലഭിച്ചു. അവശ്യമായ രേഖകൾ ഒന്നും സമർപ്പിക്കാതെ നിയമവിരുദ്ധമായാണ് വൈദ്യുതി കണക്ഷൻ നേടിയതെന്ന വിവരം 25.10.2010 ന് KSEB കുളത്തൂർ സെക്ഷനിൽ നിന്ന് ലഭിച്ചു. രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ 5.3.2010 ന് അനധികൃത ഗുരുമന്ദിരത്തിന് അവിഹിതമായി നൽകിയ വൈദ്യുതി കണക്ഷൻ വിഛേദിച്ചു. എന്നാൽ 45 ദിവസങ്ങൾക്ക് ശേഷം അഴിമതിയിലൂടെ വീണ്ടും കണക്ഷൻ നൽകുകയും, അതിനെതിരെ ബഹു. ലോകായുക്ത കോടതിയിൽ കേസ് ഫൈൽ ചെയ്ത് എതിർകക്ഷികളായ (1) AE KSEB Kulathoor Section, (2) Sri. K. Prasannan, (3) Attipra Village Officer, (4) Revenue Officer Attipra Zonal, (5) Secretary Trivandrum Corporation എന്നിവരുമായി 4 വർഷം പൊരുതി ഉത്തരവ് |
| 8 | അനുവാദമില്ലാതെ ഉച്ചഭാഷിണി വച്ചതിന് പോലീസ് കേസ് | മകര വിളക്കിന്റെ മറവിൽ അനുവാദമില്ലാതെ ഉച്ചഭാഷിണി വച്ചതിന് 17.11.2011 ന് പോലീസ് FIR 698/2011 |
| 9 | കുറ്റക്കാർക്ക് കൂട്ടുനിന്ന SI ക്ക് 1250 രൂപ പിഴ | താക്കോലുകളും പ്രമാണവും പോലീസിന്റെ കസ്റ്റഡിയിൽ ഇരിക്കവേ കാണിക്കപ്പെട്ടി തുറന്ന് പണം വാരിയതിനേയും അഴിമതിയിലൂടെ താക്കോലുകൾ തിരികെ നൽകിയതിനേയും പറ്റി ചോദിച്ചപ്പോൾ SI. രതീന്ദ്രകുമാറിന് ശരിയായ വിവരം നൽകാൻ കഴിയാതെ വരുകയും വിവരാവകാശ കമ്മീഷൻ 1250 രൂപ പിഴ ഈടാക്കുകയും ചെയ്തു. |
| 10 | കള്ള പ്രമാണം | പ്രമാണം പോലീസിന്റെ കസ്റ്റഡിയിൽ ആയതോടെ അത് വ്യാജ രേഖ |
| 11 | എന്നെ ബ്ലാക്ക് മെയിൽ ചെയ്ത് ഉച്ചഭാഷിണി വയ്ക്കാൻ ശ്രമം | അനധികൃത ഗുരുമന്ദിരത്തിന് പോലീസ് മൈക്ക് അനുമതി നൽകാത്ത അവസ്ഥ ഉണ്ടാവുകയും അതിനെ മറികടക്കാനായി, എനിക്കെതിരെ കള്ള പരാതി നൽകി ബ്ലാക്ക് മെയിൽ ചെയ്തശേഷം മൈക്ക് അനുമതി വാങ്ങാതെ ഉച്ചഭാഷിണി വയ്ക്കാനുള്ള ശ്രമം നടത്തി. 224 (1+8+215) പേർ ഒപ്പിട്ട ആ കള്ള പരാതികൾ |
| 12 | ഊര് വിലക്ക് | 1994 ലാണ് ഞാൻ ഇവിടെ വന്നത്, എന്റെ വീട്ടിൽ എല്ലാവരും വളരെ സ്വാതന്ത്ര്യത്തോടെ വരുകയും സ്നേഹത്തോടെ സഹകരിക്കുകയും
ചെയ്തിരുന്നു. സൗജന്യ കായിക പരിശീലനം, ചിത്രകലാ പരിശീലനം, കമ്പ്യൂട്ടർ പരിശീലനം എന്നിവയൊക്കെ നൽകിയത് വളരെയേറെ പേർക്ക് പ്രയോജനപ്പെടുകയും ചെയ്തു, കമ്പ്യൂട്ടറും ഇന്റർനെറ്റും അത്ര പ്രചാരമില്ലാതിരുന്ന കാലമായിരുന്നതിനാൽ അവ ഉപയോഗിക്കാൻ AxsWorld, NFB എന്നിവയുടെ പ്രവർത്തകർ എന്റെ വീട്ടിൽ വന്നിരുന്നു. അതിനാൽ എന്നോട് സ്നേഹമുള്ളവർ ചടങ്ങുകളിൽ പങ്കെടുക്കാൻ ക്ഷണിക്കുകയോ ഞാൻ പങ്കെടുക്കുകയോ ചെയ്താൽ എന്നോടൊപ്പം അവരെയും മോശക്കാരാക്കി രഹസ്യ ദുഷ് പ്രചരണം നടത്തുമെന്നതിനാൽ, അവരോടുള്ള സ്നേഹവും അവരുടെ സാമൂഹ്യസുരക്ഷയും കണക്കിലെടുത്ത് ഞാൻ ആ ചടങ്ങുകളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയാണ് ചെയ്യുന്നത്. |
| 13 | അവസാനത്തെ ഉത്സവം | 2015 ൽ എന്തായാലും ഉത്സവം നടത്തും എന്ന വാശിയോടെ വളരെ വിപുലമായ പ്രവർത്തനങ്ങൾ നടത്തുകയും വലിയ സ്റ്റേജും പൂപന്തലും
പത്രത്തിൽ വാർത്തയും ഒക്കെ നൽകിയെങ്കിലും മൈക്ക് ഓർഡർ കിട്ടിയില്ല. തുമ്പ SI അപേക്ഷ വാങ്ങിയെങ്കിലും ശംഖുമുഖം ACP അനുമതി നൽകാതെ എന്നെ ഫോണിൽ വിളിക്കുകയും തുമ്പ SI, അറിവില്ലാതെ അപേക്ഷ വാങ്ങിയതാണ് ഞാൻ അനുമതി നൽകിയിട്ടില്ല എന്ന് പറയുകയും ചെയ്തു. തുടർന്ന് ഞാൻ NOC നൽകുകയാണെങ്കിൽ അനുമതി നൽകാമെന്ന് ACP യുടെ ഓഫീസിൽ നിന്ന് പറഞ്ഞു എന്നും പറഞ്ഞ് എന്റെ വീട്ടിൽ വന്ന് എന്നെ അനാവശ്യമായി നിർബ്ബന്ധിക്കുകയും ഞാൻ അതിന് വഴങ്ങാതിരിക്കുകയും ചെയ്തു. തുടർന്ന് കൈരളി നഗർ റസിഡന്റ്സ് അസ്സോസിയേഷൻ, വിവിധ രാഷ്ട്രീയ പാർട്ടിക്കാർ എന്നിവരും എന്നെ നിർബ്ബന്ധിക്കുകയും ചെയ്തു, അതിനൊന്നും വഴങ്ങാത്തതിനാൽ BJP
യും Congress ഉം കൂട്ടുചേർന്ന് ആഭ്യന്തര വകുപ്പ് മന്ത്രിയായ ശ്രീ. രമേശ് ചെന്നിത്തലയെ പോയി കാണുകയും, അദ്ദേഹം ACP യെ വിളിച്ച് അന്വേഷിച്ച ശേഷം അനുമതി നിഷേധിക്കുകയും ചെയ്തു. അങ്ങനെ അവസാന ശ്രമവും പരാജയപ്പെട്ട് ഉത്സവം പൊളിഞ്ഞു. അതിന്റെ പ്രതികാരമായി രാത്രി എന്റെ വീട്ടിൽ അതിക്രമിച്ച് കയറി കാറിന്റെ കാറ്റഴിച്ച് വിടുകയും ബൈക്കിന്റെ ബ്രേക്ക്, സ്പീഡോ കേബിൾ എന്നിവ അഴിച്ചുവയ്ക്കുകയും, പെട്രോൾ ട്യൂബ് പൊട്ടിക്കുകയും ചെയ്തു. അതിനെതിരെ പോലീസിൽ പരാതി നൽകുകയും പോലീസ് എത്തി സ്റ്റേജ് അഴിച്ചുകൊണ്ട് നിന്ന കുറ്റക്കാരെയെല്ലാം പിടിച്ച് FIR 280/2015 |
| 14 | 2022 ലെ അത്തപ്പൂക്കളം | 2022 ൽ CPM ന്റെ പിൻബലത്തോടെ ഓണത്തിന് അത്തപ്പൂവിന്റെ മറവിൽ നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിച്ച് ശബ്ദ മലിനീകരണം നടത്താൻ ഗൂഢ ശ്രമം നടത്തി, അതിനായി 2 തവണ SI. Inzamam.M എന്റെ വീട്ടിന് മുന്നിൽ വന്ന് അവർക്ക് ACP അനുമതി നൽകിയിട്ടുണ്ട് എന്ന് പറഞ്ഞു, എന്നാൽ ആയത് കളവായിരുന്നു
എന്ന് വെളിവാകുകയും അതിനെതിരെ പരാതി നൽകുകയും ചെയ്തു. അങ്ങനെ 2023 ൽ ഓണത്തിന് ഗുരുമന്ദിരത്തിന്റെ സമീപത്ത് നിന്ന് അത്തപ്പൂ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി.
കോരാളംകുഴി മുരുകൻ ക്ഷേത്രത്തിലെ ഘോഷയാത്രയ്ക്ക് വേണ്ടി 4.2.2023 ന് രാത്രി ഗുരുമന്ദിരം സമിതി അംഗങ്ങൾ ഉൾപ്പെട്ട സംഘം KSEB Post കളിൽ ഉലട്ടി ഇലകൾ കെട്ടി അലങ്കരിച്ചതിനോടൊപ്പം ഗുരുമന്ദിര പരിസരത്ത് വച്ചിരുന്ന കോളാമ്പി |
| 15 | ശബ് ദ മലിനീകരണം |
| സർക്കാർ ഭൂമി കൈയ്യേറി അനധികൃതമായി നിർമ്മിച്ച
ഗുരുമന്ദിര പരിസരം |
|
| 16 | മനുഷ്യാവകാശ ലംഘനം |
സ്വഭവനങ്ങളിൽ സ്വൈര്യമായി ജീവിക്കാനുള്ള മനുഷ്യാവകാശം ലംഘിച്ച് പൊതുജനങ്ങളെ ദ്രോഹിക്കാൻ ഭരണഘടന പ്രകാരം ആർക്കും അവകാശമില്ല.
ശബ്ദ മലിനീകരണം, ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) പ്രകാരം പൗരന്മാരുടെ മൗലികാവകാശങ്ങളെയും ബാധിക്കുന്നു. |
| 17 | ആരോഗ്യത്തിന് ഹാനികരം | ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞതിനാൽ ബഹു. സുപ്രീം കോടതിയും, ഹൈ കോടതിയും ശബ്ദ
മലിനീകരണത്തിനെതിരെ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉത്തരവുകൾ കാണുക നിങ്ങൾ പോലുമറിയാതെ പല രോഗങ്ങൾക്കും ശബ്ദ മലിനീകരണം കാരണമാകുന്നു. (a) ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷന്റെ ബുക്ക് ലെറ്റ് "SOUND & NOISE" Page-22, 23, 24 വായിക്കുക (b) അമിത ശബ്ദം ബിപി യും ഷുഗറും കൂട്ടും |
| 18 | നിശബ് ദ മേഖല | ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ആരാധനാലയങ്ങൾ എന്നിവ നിശബ്ദ മേഖലയിൽ ആകുന്നു എന്ന് പറയുന്ന സർക്കാർ നോട്ടിഫിക്കേഷൻ നിശബ്ദ മേഖലയുടെ 100 മീറ്റർ ചുറ്റളവിൽ പകൽ 50 dB, രാത്രി 40 dB എന്ന ശബ്ദ പരിധി ലംഘിക്കാൻ പാടില്ല എന്ന് ബഹു. സുപ്രീം കോടതി വിധി Noise Pollution (Regulation and Control) Rules, 2000 ൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്. ഏകദേശ ഡെസിബെൽ നില സാധാരണ സംസാരം: 30-40 dB ഉച്ചത്തിലുള്ള സംസാരം: 50 dB കാറുകളുടെ സാധാരണ ഹോൺ: 70 dB വെടി പൊട്ടുന്ന ശബ്ദം: 130 dB |
| 19 | നടപടി |
ശബ്ദ മലിനീകരണ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ Pollution Control Board ഉത്തരവ് ശബ്ദ മലിനീകരണ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ അധികാരികളെ നിശ്ചയിച്ചുകൊണ്ട് സർക്കാർ ഉത്തരവ് |
| 20 | പോലീസിൽ പരാതി നൽകുക | ശബ്ദ മലിനീകരണത്തിനെതിരെ പരാതി നൽകുന്ന വ്യക്തിയുടെ വിവരം വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് പോലീസിന്റെ ഫോൺ: 112 ൽ പരാതി നൽകുക. |
| 21 | തെറ്റ് തിരുത്തി പാപമോചനം നേടാൻ അവസരം |
ഇത് പൊളിച്ച് മാറ്റാൻ ബഹു. കേരള ഹൈകോടതി WP(C) No.34919/2016 ഉത്തരവ് ഇത് അടച്ച് പൂട്ടാൻ ബഹു. കേരള ഹൈകോടതി WP(C) No. 792/2022 ഉത്തരവ് |
| 22 | വീണ്ടും തുമ്പ പോലീസ് കേസ് എടുത്തു | 3.9.2025, 11:14 pm ന് ഗുരുമന്ദിരം സമിതി അംഗം ഷമ്മി s/o പ്രഭ, എന്റെ വീടിന്റെ കോമ്പൗണ്ടിൽ അനുവാദമില്ലാതെ അതിക്രമിച്ച് കടന്ന് നല്ല ഉറക്കത്തിലായിരുന്ന എന്നെ, സംസാരിക്കാനാണെന്ന് പറഞ്ഞ് വാതിലിൽ മുട്ടി വിളിച്ച് ഏറെ സമയം അനാവശ്യങ്ങളും, അസഭ്യങ്ങളും പറയുകയും, കൊല്ലുമെന്ന് ആവർത്തിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിനെതിരെ 7.9.2025 ന് പോലീസിൽ പരാതി സമർപ്പിച്ചു. 12.9.2025 ന് FIR 1127/2025 FIR Registered by Thumba Police 1) FIR 72/2007 (IPC Sec. 452, 324, 506(ii), r/w 34) CC 753/2007 2) FIR 698/2011 (IPC Sec. 77(b) r/w 121) 3) FIR 239/2015 (IPC Sec. 120B, 500, 34) 4) FIR 280/2015 (IPC Sec. 447, 427, 34) CC 621/2017 5) FIR 636/2015 (IPC Sec. 420, 447, 34 and Kerala Land Conservancy Act) RC 132/2021, Cr. MP 1721/2023 6) FIR 1127/2025 (BNS Sec. 329(3), 296, 351 |
|
|